ആറ്റിങ്ങലിൽ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

628

തിരുവനന്തപുരം: ആറ്റിങ്ങല്‍ പള്ളിക്കലില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിക്കായി നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. പള്ളിക്കല്‍ സ്വദേശികളായ ഷുമാന, ഷിഹാന, സൈനബ എന്നിവരെയാണ് കാണാതായത്. ഞാറയില്‍കോണത്തെ കരിങ്കല്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പം വേറെയും രണ്ടുപെണ്‍കുട്ടികള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ നീന്തി രക്ഷപ്പെട്ടുവെന്നാണ് വിവരം.

NO COMMENTS