റിയാദ് : റിയാദിൽ മരണപ്പെട്ട തമിഴ്‍നാട്, കന്യാകുമാരി കൽക്കുളം താലൂക്കിലെ റീത്തപുരം സ്വദേശി സെൽവക്കനി മുത്തയ്യ (46)ന്റെ മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 06 നാണ് റിയാദിനടുത്തുള്ള കൃഷിയിടത്തിൽ മരിച്ചത്. ഷിഫ,ദാർ അൽ ബൈദ റോഡിനു സമീപമുള്ള കൃഷിയിടത്തിൽ സെൽവക്കനി മരിച്ചു കിടക്കുന്ന വിവരം ബന്ധു നവോദയ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. നവോദയ ജീവകാരുണ്യ പ്രവർത്തകരായ ഹക്കീം, ബാബുജി എന്നിവർ സ്ഥലത്തെത്തിയാണ് പോലീസിനെ വിവരം അറിയിച്ചത്.
സ്പോൺസർ ഹുറൂബിലാക്കിയതിനാലും ഇക്കാമ കാലാവധി തീർന്നതിനാലും നിയമ നടപടികൾ പൂർത്തീകരിക്കാൻ കുറച്ചു ദിവസങ്ങൾ അധികം വേണ്ടി വന്നു. നാട്ടിലയക്കാനുള്ള മുഴുവൻ സാമ്പത്തിക ചിലവുകളും ഇന്ത്യൻ എംബസ്സി നേരിട്ട് വഹിക്കുകയായിരുന്നു. നവോദയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ഹകീം ആണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. വിദ്യാർത്ഥികളായ രണ്ടു മക്കളുള്ള സെൽവക്കനിയുടെ ഭാര്യ സി. ശ്രീമതിയാണ്.