ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ നാവികരെ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബാര്‍ജില്‍നിന്നും ഇവരെ നാവികസേനയുടെ ഹെലിക്കോപ്റ്ററിലാണ് പുറത്തെത്തിച്ചത്. ഇന്തൊനീഷ്യയിലെ സബാങ്ങില്‍ നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു ലക്ഷ്യം തെറ്റി ആലപ്പുഴയിലെത്തിയത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്കിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ഏപ്രില്‍ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. ദുബൈയില്‍ നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നാണ് ഇന്റര്‍നെറ്റില്‍നിന്നും ലഭ്യമാകുന്ന വിവരം. ചരക്കു കപ്പല്‍ വിഭാഗത്തിലാണ് അല്‍ ഫത്താനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.