ഇടുക്കി : മൂന്നാറില്‍ മൂന്ന് പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മൂന്നാർ പെരിയവരൈയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളായ വിഷ്ണു, ഭാര്യ ജീവ, ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് ഒഴുക്കില്‍പെട്ടത്. കുഞ്ഞുമായി ഭാര്യ ജീവ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പെട്ടത്.