വാറങ്കല്‍ : തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ 11 പേര്‍ മരിച്ചു. ഉച്ചക്ക് 11.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതം നഷ്ടപരിഹാരം അനുവദിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മികച്ച വൈദ്യസേവനം നല്‍കും. കൂടാതെ, അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.