കോഴിക്കോട് : താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. വിദ്യാര്‍ത്ഥികളെ നേരത്തെ വിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നു വീണത്.
രാരോത്ത് ജിഎംഎച്ച്‌എസിന്റെ കെട്ടിടമാണ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. വൈകുന്നേരം നാലുമണിയോടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. സ്‌കൂളിന്റെ ഭിത്തിയ്ക്ക് വിള്ളല്‍ ഉണ്ടാകുകയും തുടര്‍ന്ന് ഭിത്തി തകരുകയുമായിരുന്നു.