കോഴിക്കോട് : ഫറോക്ക് നഗരസഭാ അധ്യക്ഷ മുസ്ലിം ലീഗിലെ പി. റുബീനക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 23 പേര്‍ പങ്കെടുത്ത അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 18 എല്‍ഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 22 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രനും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ബിജെപി അംഗം വിട്ടുനിന്നു. കോഴിക്കോട് മുസ്ലിം ലീഗ് ഭരണമുണ്ടായിരുന്ന ഏക നഗരസഭയാണ് ഫറോക്ക്.