കാസര്‍ഗോഡ്: കാസര്‍ഗോഡ് അരി ഗോഡൗണുകളില്‍ സിബിഐയുടെ റെയ്ഡ് നടന്നു. സിവില്‍ സപ്ലൈസ് ഗോഡൗണുകളിലും സ്വകാര്യ ഗോഡൗണുകളിലുമായിട്ടാണ് റെയ്ഡ് നടന്നത്. സിവില്‍ സപ്ലൈസിനായി അനുവദിച്ച അരി മറിച്ചു വില്ക്കാന് ശ്രമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ബ്രാന്‍ഡഡ് പാക്കറ്റുകളിലാക്കിയ 3500 കിലോ അരിയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.