കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്. ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിനിടെയാണ് തീപിടിച്ച് പൈലറ്റുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റത്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുമ്ബ് ഗര്‍ഡറില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.