തിരുവനന്തപുരം : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചെന്നാരോപിച്ച് എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി പ്രതിഷേധം. തിരുവനന്തപുരത്തും തൃശൂരിലും തമിഴ്‌നാട് അതിര്‍ത്തിയിലെ തക്കലയിലുമാണ് ബിജെപി പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ തക്കലയില്‍ കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞായിരുന്നു പ്രതിഷേധം. നാഗര്‍കോവിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകളും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസുമാണ് തടഞ്ഞത്. തൃശൂരിലെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.