കാസർഗോഡ്: കാസർഗോഡ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് കുടുവിൽ അശോകന്റെ മകൾ സുധീഷയെയാണ്(15) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കുഡ്ലുവിലെ മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിക്കുന്നത്. കുട്ടിയുടെ കുടുംബം മംഗളൂരുവിലാണ് താമസം. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സുധീഷയെ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.