കാബൂള്‍•അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 30 ലേറെ പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 45 പേര്‍ക്കെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. പടിഞ്ഞാറന്‍ കാബൂളിലെ ഇമാം സമാം മോസ്കിലാണ് സ്ഫോടനമുണ്ടായത്. ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ ചാവേര്‍ കെട്ടിടത്തിനുള്ളില്‍ കടന്നയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ അലിമസ്ത് മൊമന്ദ് പറഞ്ഞു.