തിരുവനന്തപുരം : കോൺഗ്രസ് -യൂത്ത് കോൺഗ്രസ് സംഘർഷം. നെയ്യാറ്റിൻകര വെള്ളറടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയായിരുന്നു സംഘർഷം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാമിനെ സ്ഥാനത്തു നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.