മണിപ്പൂരില്‍ രണ്ട് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു

245

ഇംഫാല്‍: മണിപ്പൂരിലെ ചന്ധേലില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് ജവാന്മാര്‍ക്ക് പരുക്കേറ്റു. സൈനികര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. 18 അസാം റൈഫിള്‍സിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയിലെ ജില്ലയാണ് ചന്ധേല്‍. ഇന്ന് രാവിലെ ആറ് മണിയോടെ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

NO COMMENTS