മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയേറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി

293

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയേറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്ക്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറുന്നത്.

NO COMMENTS