ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡൽഹിയിൽ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.2ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്തേക്കാണ് ആദ്യം പോകുന്നത്. 11.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും.