കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. കോഴിക്കോട് പെരിങ്ങളം സ്വദേശി ചുരങ്ങാടന്‍ വീട്ടില്‍ അബൂബക്കര്‍ നൗഷർ ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കിലൊ അഞ്ചില്‍ ജാമിഅഃ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ മെഡിക്കൽ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്നു നൗഷർ.
മൃതദേഹം റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.