സ്നേഹത്തിന്റെ അഭാവത്തിൽ ജീവിതത്തിനർത്ഥമില്ല ബന്ധങ്ങൾക്കും :
അവർ ആദ്യമായി കണ്ടുമുട്ടിയത് അവർ പഠിച്ചിരുന്ന കോളേജിലാണ്. പരിചയപ്പെട്ടു, സൗഹൃദമായി പിന്നെ പ്രണയമായി, വളരെ വിപ്ലവകരമായ പ്രണയത്തിനൊടുവിൽ അവൻ അവളെ വിവാഹം ചെയ്തു. അതും കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ. വർഷങ്ങൾക്കു ശേഷം അവർ വേർപിരിയാൻ പോകുന്നു. അതിനുള്ള നീക്കങ്ങൾ നടന്നു. കേസ് കുടുംബ കോടതിയിൽ.
വിചാരണക്കെത്തിയവളോടു ജഡ്‌ജി കാരണം ചോദിച്ചു? അവൾ പറഞ്ഞു. ചെറുപ്പം മുതലേ ഞാൻ വീട്ടിൽ നിന്നും കേൾക്കുന്നത് നീ ഈ വീട്ടിൽ നിന്നും പോകേണ്ടവളാണ് പോകേണ്ടവളാണ് എന്നാണ്. ചെന്ന് കയറിയ വീട്ടിൽ ചെല്ലുമ്പോൾ അവിടെ പറയുന്നതു ഇവൾ വന്നു കയറിയവളാണ് വന്നു കയറിയവളാണ് എന്ന്. അദ്ദേഹം വിദേശത്താണ് ഫോൺ വിളിച്ചാൽ എന്നോട് അധികം സംസാരിക്കില്ല. എന്നോട് കൂടുതലും ചോദ്യങ്ങളായിരുന്നു. അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം കൊടുത്തു കൊടുത്തു മടുത്തു. അദ്ദേഹം എന്നെ മനസിലാക്കിയില്ല.
നീ അവളെ ഒഴിവാക്കുകയാണോ? അവൾ നിന്നെ ഒഴിവാക്കുകയാണോ ചെയ്തത് എന്താണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചത് എന്ന ചോദ്യത്തിന് അയാൾ പറഞ്ഞത്? ഞാൻ അവളെ ഒഴിവാക്കുകയോ അവൾ എന്നെ ഒഴിവാക്കുകയോ അല്ല ചെയ്യ്തത്. ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിൽ നിന്ന് ‘സ്നേഹം’ ഒഴിവായിപ്പോയി എന്നാണ്. ജഡ്ജ് തീയതി നീട്ടി കൊടുത്തു ആറു മാസത്തേക്ക്. കേസ് വാദിച്ച വക്കീൽ രണ്ടാളെയും വിളിച്ചു റൂമിലിരുത്തി കൗൺസിലിംഗ് ആരംഭിച്ചു.
ജീവിതത്തിൽ എന്തൊക്കെയുണ്ട് എന്നതിലേറെ പ്രധാനമാണ് ആരൊക്കെയുണ്ട് എന്നത് . വിശ്വ പ്രസിദ്ധ എഴുത്തുകാരനായ ടോൾസ്റ്റോയ് മരിച്ചു പോയത് ഭാര്യയോടുള്ള ചെറിയ കലഹമായിരുന്നു. അദ്ദേഹം ഭാര്യയെയും കുറിച്ചും ഭാര്യ അദ്ദേഹത്തെക്കുറിച്ചും പുസ്തകമെഴുതിയിട്ടുണ്ട്. മനസമാധാനം അവരുടെ കുടുംബത്തിലുണ്ടായിരുന്നില്ലത്രേ ഒരു ദിവസം കലഹ മൂർച്ഛിച്ചിട്ടു വീട്ടിൽ നിന്ന് ഇറങ്ങി പോയത്രേ? പാതിരാത്രിയിൽ ഒരു റെയിൽവേ സ്റ്റേഷനിലേക്കു പോയി കിടന്നുറങ്ങി. അവിടെ വച്ചു തണുത്തു വിറച്ചു മരിച്ചുപോയി. മരിക്കുമ്പോൾ രാജാവിനെ പോലെ ആക്കേണ്ട മനുഷ്യൻ കലഹം കാരണം തെരുവിൽ കിടന്നു മരിക്കേണ്ടി വന്നു .
നമ്മൾ ഉണ്ടാക്കുന്ന വഴക്കുകൾ, നമ്മൾ ഉണ്ടാക്കുന്ന തീർത്താൽ തീരാത്ത കലഹങ്ങൾ . തിരിച്ചറിയാത്ത, തിരിച്ചു കൊടുക്കാൻ പറ്റാത്ത, സ്നേഹിക്കപ്പെടേണ്ടവർക്കും സ്നേഹിക്കുന്നവർക്കും ലഭിക്കാതെ പോകുന്ന സ്നേഹം എത്ര പ്രയാസമുണ്ടാക്കുന്നവയാണ്.
സ്നേഹിക്കപ്പെടേണ്ടവരിൽ നിന്നും സ്നേഹം കിട്ടാതെ പിശുക്കു കാണിക്കുന്നവരാണ് നമ്മൾ എപ്പോഴും. കൂടെയുള്ള ബന്ധങ്ങൾ തണുത്തപോകുന്ന ഒരു ദിവസമുണ്ടാവും. അതാണ് മരണം. അങ്ങനെ തണുത്തുപോകുന്നതിനു മുന്നേ ഇളം ചൂടുള്ള ശരീരത്തോട് ഒരല്പം ദയ കാരുണ്യം കൂടെയുള്ളവരെ സ്നേഹിക്കുകയും അവരെ സ്നേഹിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക. മനുഷ്യരിൽ അധികപേരും സ്നേഹം കിട്ടാതെ ദാരിദ്ര്യമനുഭവിക്കുകയാണ്. അതുകൊണ്ടാണ് അത്രപോലും നല്ലതല്ലാത്ത സ്നേഹത്തിൽ മനുഷ്യർ വീണുപോകുന്നത്.
തിരക്കെല്ലാം നിറുത്തിവച്ചു വരുന്നു ഞാൻ അന്തിതോറും ഒരു നോക്ക് നിന്നെക്കണ്ട് മിഴി നിറക്കാനെന്നെന്നു ‘കുഞ്ഞിരാമൻ നായർ പാടിയതു പോലെ ഓരോ ബന്ധവും അത്രയേറെ പ്രിയപ്പെട്ടതാകട്ടെ എന്ന് ആ പ്രിയപ്പെട്ടവരേ ബോധ്യപ്പെടുത്തി പറഞ്ഞയച്ചു. നീണ്ട ആറു മാസത്തിനു ശേഷം അവർ കോടതിയിൽ വന്നു. അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു .. ‘ അവർക്കു വേർപിരിയണം ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത് പോലെ പരസ്പരം പിരിയാനും അവർ തീരുമാനിച്ചരിക്കുന്നു.
ഷാജഹാൻ നെറ്റ് മലയാളം