തിരുവനന്തപുരം: തിരുവിതാം കൂര്‍ ദേവസ്വം ബോര്ഡിന്റെ കാലാവധി കുറച്ചു. ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത്. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ദേവസ്വം ബോര്ഡിന്റെ കാലാവധി കുറയ്ക്കാന്‍ തീരുമാനമായത്.