സ്വന്തം ചരമവാര്‍ത്ത നല്‍കി അപ്രത്യക്ഷനായ ആളെ കണ്ടെത്തി

282

കോട്ടയം : സ്വന്തം ചരമവാര്‍ത്ത നല്‍കി അപ്രത്യക്ഷനായ ജോസഫ് എന്ന ആളെ കണ്ടെത്തി.കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശിയാണ് ജൊസഫ്. മക്കള്‍ വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന കാരണത്താലാണ് താന്‍ വീട് വിട്ടതെന്നാണ് ജോസഫിന്റെ പ്രതികരണം.
ജൊസഫ്, ചാര്‍ളി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ദുല്‍ഖര്‍ സല്‍മാന്‍ ഇതു പോലെ ചരമ പരസ്യം നല്‍കി മുങ്ങുന്നുണ്ട്. സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജോസഫിന്റെയും പ്രവൃത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. പത്രമോഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘു ജീവചരിത്രവും എത്തിച്ചതും. പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല.
തന്റെ ജീവിതത്തെക്കുറിച്ചും സംസ്ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം വിശദവിവരങ്ങള്‍ നല്‍കിയാണ് പരസ്യം ചെയ്തിരുന്നത്.

NO COMMENTS