തിരുവനന്തപുരത്ത് പഞ്ചായത്ത് ഓഫീസില്‍ രണ്ട് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

267

തിരുവനന്തപുരം : തിരുവനന്തപുരത്ത് പഞ്ചായത്ത് ഓഫീസില്‍ രണ്ട് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂര്‍ വില്ലേജ് ഓഫീസില്‍ മാറനല്ലൂര്‍ സ്വദേശികളായ രാജന്‍, സുരേഷ് കുമാര്‍ എന്നിവരാണ് സെക്രട്ടറിയുടെ മുറിയില്‍ കയറി ഡീസലൊഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെക്രട്ടറിയുടെ ദേഹത്തും സ്വന്തം ശരീരത്തിലുമാണ് ഡീസല്‍ ഒഴിച്ചത്. തടയാന്‍ ചെന്ന പൊലീസിന്റെ കണ്ണിന് പരിക്കേറ്റു. അയല്‍വാസിക്ക് മതില്‍ നിര്‍മ്മിക്കാന്‍ അനധികൃതമായി അനുമതി നല്‍കിയെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS