കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷനല്‍ കോളേജുകകള്‍ക്ക് അവധി ബാധകമല്ല.