ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യത. കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിന്റെ നാല് ബോഗികള്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള പാതയില്‍വെച്ചാണ് പാളം തെറ്റിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്