സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പാക്കി

236

തിരുവനന്തപുരം : തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പാക്കി. പെണ്‍കുട്ടിയെ ബുധനാഴ്ച സ്കൂളില്‍ പ്രവേശിപ്പിക്കുന്നതിന് തീരുമാനമായി, ആണ്‍കുട്ടിക്ക് വ്യാഴാഴ്ച നടക്കുന്ന പരീക്ഷ എഴുതാനും അനുവാദം നല്‍കി. ശശി തരൂര്‍ എം പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച്‌ ആലിംഗനം ചെയ്തതതിന്റെ പേരിലായിരുന്നു സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തത്. എന്നാല്‍, മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ക്ലാസ് ടീച്ചര്‍ പ്രശ്നം വഷളാക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പറയുന്നത്.വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ വന്‍ വിവാദമായിരുന്നു.

NO COMMENTS