ന്യൂഡല്‍ഹി : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം. ഇസ്രയേലുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തവും നെതന്യാഹുവിന്റെ സന്ദര്‍ശനത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ‘നോ റ്റു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു’ എന്ന മുദ്രാവാക്യമുയര്‍ത്തി ചലോ ഇസ്രായേല്‍ എംബസി എന്ന പേരില്‍ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.