കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ മുന്‍ ജീവനക്കാരന്‍ കൃഷ്ണകുമാര്‍ ക്രിമിനല്‍ കേസ് പ്രതിയെന്ന് പൊലീസ്.ഒന്‍പത് മാസം മുന്‍പാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തത്. യോഗാ കേന്ദ്രത്തിലെ അന്തേവാസികളായ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളുടെ പേരില്‍ അശ്ലീല സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തിരുന്നത്. ഹൈക്കോടതിയെ സമീപിച്ച കൃഷ്ണകുമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.