ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കൊപെന്‍കട്ക ഗ്രാമത്തിനു സമീപം വനമേഖലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ മാറി നക്സലൈറ്റുകള്‍ക്കെതിരെ ഓപ്പറേഷന്‍ സംഘടിപ്പിച്ചത്. മഹേഷ്, രാകേഷ്, രഞ്ജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂന്നുപേരുടെയും തലക്ക് സര്‍ക്കാര്‍ നേരത്തെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിയോടെ സുരക്ഷാസേനകളുടെ സംയ്കുത നക്സല്‍ വിരുദ്ധ ടീം നടത്തിയ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്.