കൊല്ലം എസ്‌എന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷമെന്ന് പരാതി

242

കൊല്ലം: കൊല്ലം എസ് എന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ ഉപരോധിച്ചു. വൈകുന്നേരങ്ങളില്‍ ഹോസ്റ്റലിനു മുമ്പില്‍ തമ്പടിക്കുന്ന സംഘം തങ്ങള്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിക്കുന്നുതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുന്നു. അതിക്രമം അതിര് കടന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോസ്റ്റലിന്റെ ജനല്‍ച്ചില്ല് സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു.
പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷ ശക്തിപെടുത്തുന്നതിന് ഹോസ്റ്റല്‍ പരിസരത്ത് സിസിടിവി സ്ഥാപികിക്കുമെന്നും വാര്‍ഡന്‍ അറിയിച്ചു.

NO COMMENTS