സംസ്ഥാനത്ത് ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കുന്നു

227

കൊച്ചി : സംസ്ഥാനത്ത് ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കുന്നു. ബസ് ഉടമകളുടെ സംയുക്തസമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നേരത്തെ ജനുവരി 31 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ അന്ന് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ ഇനിയും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും അനിശ്ചിതകാലസമരവുമായി മുന്നോട്ട് പോകാന്‍ സമരക്കാര്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ 50 ശതമാനം വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകളുട ആവശ്യം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്ന വര്‍ധനയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

NO COMMENTS