ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

288

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇന്ത്യയിലെത്തി എത്തി. ഡല്‍ഹിയില്‍ എത്തിയ റൂഹാനിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. ഹൈദരാബാദ് സന്ദര്‍ശിച്ചതിനുശേഷമാണ് റൂഹാനി ഡല്‍ഹിയില്‍ എത്തിയത്. റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പ്രദേശിക ആഗോള വിഷയങ്ങളും സുരക്ഷ സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും ചര്‍ച്ചയാകും. ഹൈദരാബാദില്‍ എത്തിയ റൂഹാനി ജുമഅ നമസ്കാര ശേഷം പ്രസിദ്ധമായ മക്ക മസ്ജിദില്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യക്കാര്‍ക്കു വേണ്ടി വീസനിയമങ്ങള്‍ ലളിതമാക്കുമെന്ന് റൂഹാനി പറഞ്ഞു.

NO COMMENTS