ബുനിയ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വംശീയ കലാപത്തില്‍ 49 പേര് കൊല്ലപ്പെട്ടു. ഹെമ, ലെന്തു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇത്രയും പേരുടെ ജീവനെടുത്തത്. ഇതുരി പ്രവിശ്യയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡിസംബര്‍ മുതല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. രണ്ട് ലക്ഷത്തോളം ആളുകള്‍ മേഖലയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1997-2003 കാലയളവില്‍ ഇതുരി പ്രവിശ്യയില്‍ വംശീയ കലാപത്തില്‍ ആയിരത്തോളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.