വയനാട്: സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ പ്രഫഷണല്‍ കോളേജുകളും മോഡല്‍ റെസിഡെന്‍ഷല്‍ സ്‌കൂളുകളും ഒഴികെ സിബിഎസ്ഇ, ഐസിഎസ്ഇ, അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി.