തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് എം സി ജോസഫൈന്‍

187

കൊച്ചി: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. നിലവില്‍ നടന്നുവരുന്ന പോലീസ് അന്വേഷണത്തെക്കുറിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്റെ അന്വേഷണ വിഭാഗം മേധാവിക്ക് നിര്‍ദേശം നല്‍കി. യോഗ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചും പോലീസ് നടത്തുന്ന അന്വേഷണം ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യോഗ കേന്ദ്രത്തില്‍ താമസിപ്പിക്കപ്പട്ടവരില്‍ നിന്ന് നേരിട്ട് അവരുടെ അനുഭവങ്ങള്‍ കേട്ട് അതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

NO COMMENTS