വരവൂർ ജനമൈത്രി കുടിവെള്ള പദ്ധതിക്ക് 7.6 ലക്ഷം രൂപ അനുവദിച്ചു

109

തൃശൂർ : വരവൂർ പഞ്ചായത്ത് ഏഴാം വാർഡ് പാലക്കൽ ജനമൈത്രി കുടിവെള്ള പദ്ധതിക്ക് ടാങ്ക്, പമ്പിങ്ങ് മെയിൻ നിർമ്മാണപ്രവർത്തിക്ക് 2019-20 എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽ നിന്നും 7,60,000 രൂപ അനുവദിച്ചതായി യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർക്കാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.

NO COMMENTS