തിരുവനന്തപുരം : എൻ.സി.സി 71-ാം വാർഷികാഘോഷത്തിന്റെ സമാപനം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ 28.11.2019 വൈകിട്ട് നാലിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ കെ.റ്റി.ജലീൽ ഉദ്ഘാടനം ചെയ്യും.
എൻ.സി.സി കേഡറ്റുകളുടെ അശ്വാരൂഡാഭ്യാസ പ്രകടനം, ഗാർഡ് ഓഫ് ഓണർ, മാർച്ച് പാസ്റ്റ്, ബാൻഡ് ഡിസ്‌പ്ലേ, മൈക്രോലൈറ്റ് ഫ്‌ളൈ പാസ്റ്റ്, എൻ.സി.സിയിലെ കര, നാവിക, വ്യോമസേന എന്നിവയുടെയും സൈനിക സ്‌കൂളിന്റെയും വിവിധ പ്രദർശനശാലകളും, ഫോട്ടോ ഗാലറിയും ഒരുക്കിയിട്ടുണ്ട്. പരിപാടിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ എൻ.സി.സി മേജർ ജനറൽ ബി.ജി. ഗിൽഗാഞ്ചി നേതൃത്വം നൽകും.