തിരുവനന്തപുരം : സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 72.18 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ വാർഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാർഡുകളിലും കളമശ്ശേരി, ഷൊർണ്ണൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.വോട്ടെണ്ണൽ സെപ്തംബർ 4ന് രാവിലെ 10-ന് ആരംഭിക്കും.
ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ തദ്ദേശസ്വയംഭരണ വാർഡുകളിലേയും രേഖപ്പെടുത്തിയ പോളിംഗ് ശതമാനം താഴെപ്പറയുന്ന ക്രമത്തിലാണ്.
തിരുവനന്തപുരം ജില്ലയിൽ ജില്ലാ പഞ്ചായത്തിലെ മണമ്പൂർ(52.97), പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം(50.97), കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂർ(88.65), ചെങ്കലിലെ മര്യാപുരം(74), കുന്നത്തുകാലിലെ നിലമാമൂട്(81.83), അമ്പൂരിയിലെ തുടിയംകോണം(75.97), പോത്തൻകോടിലെ മണലകം(69.68), പാങ്ങോടിലെ അടപ്പുപാറ(72.75), കൊല്ലം ജില്ലയിൽ കുൺറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്(74.94), കുളക്കടയിലെ മലപ്പാറ(70.3), പത്തനംതിട്ട ജില്ലയിൽ നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ(63.87), ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി(46.48), എറണാകുളം ജില്ലയിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ(69.93), മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി(79.38), തൃശൂർ ജില്ലയിൽ കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ(71.5), പാലക്കാട് ജില്ലയിൽ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഷൊർണൂർ ടൗൺ(68.56), പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി(74.52), പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂർക്കോട് നോർത്ത്(72.4), തെങ്കരയിലെ മണലടി(81.75), പല്ലശ്ശനയിലെ മഠത്തിൽക്കളം(86.87), നെല്ലിയാമ്പതിയിലെ പുലയമ്പാറ(77.18), മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്(80.97), നന്നംമുക്കിലെ പെരുമ്പാൾ(72.61), കോഴിക്കോട് ജില്ലയിൽ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി(57.68), കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ്(74.3), കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പടിയക്കൺി(80.9), കാസർഗോഡ് ജില്ലയിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട്(77.83).