തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. ജില്ലാ കളക്ടര്‍മാരും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്.