ഗവണ്മെന്റ് പാലിയേറ്റീവ് കെയറിനു മുൻഗണന നൽകുന്നുവെന്ന് ഗവർണർ പി. സദാശിവം

262

തിരുവനന്തപുരം: പാലിയേറ്റീവ് കെയർ കൂട്ടായ്മ രാജ്യത്തിന് സുനിശ്ചിതമായ മാർഗ്ഗദിശയാണ് നൽകുന്നതെന്ന് ഗവർണർ പി. സദാശിവം. താൻ ഡൽഹിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്തും മദ്രാസിലും പഞ്ചാബിലും ഹൈകോടതി ജഡ്ജിയായിരുന്നപ്പോഴും സാന്ത്വന പരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. തന്റെ ജന്മദിനം ആഘോഷിക്കാറില്ല കാരണം വർഷത്തിലെ എല്ലാ ദിവസവും തനിക്കു സുദിനമാണെന്നും ഗവർണർ പറഞ്ഞു. പദ്മശ്രീ പുരസ്‌കാര ജേതാവും ഇന്ത്യയിലെ പാലിയേറ്റീവ് കെയർ പ്രസ്ഥാനങ്ങളുടെ തുടക്കകാരനുമായ ഡോ. എം. ആർ. രാജഗോപാലിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. ഐ. പി.സി. യുടെ സ്നേഹോപഹാരം റിട്ട്. ജസ്റ്റിസ് ഗവർണർ പി. സദാശിവം ഡോ. എം. ആർ. രാജഗോപാലിന് സമർപ്പിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ കെ. വിജയകുമാരൻ നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവനന്തപുരം മേയർ അഡ്വ. വി. കെ. പ്രശാന്ത്, ഐ. എ. പി. സി. യുടെ സംസ്ഥാന സെക്രട്ടറി നാരായണൻ, എം. എൽ. എ. മാരായ വി. എസ്. ശിവകുമാർ, ഓ. രാജഗോപാൽ, എന്നിവർ ആശംസകളർപ്പിച്ചു. മാനവ സേവയെന്നാൽ മാധവ സേവയാണെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഡോ. എം. ആർ. രാജഗോപാൽ രാജ്യത്തിന് തന്നെ അഭിമാനമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മരണാസന്നരായവർക്കു വേദന ലഘൂകരിക്കുക എന്നതു അദ്ദേഹത്തിന്റെ ലേഖനത്തിലുടനീളം കാണാമെന്നും കാൻസർ പോലുള്ള രോഗങ്ങളെ സമൂഹത്തിൽനിന്ന് തുടച്ചുനീക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനം നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക കാലഘട്ടത്തിൽ ആരോഗ്യപരിപാലന രംഗത്ത് കുതിക്കുന്ന കേരളത്തിന് രാജഗോപാലിനെ പോലുള്ള കര്മനിരതരായ വ്യക്തിത്വങ്ങൾ മുതൽക്കൂട്ട് തന്നെയാണ്. സമൂഹത്തിലെ ആളുകൾക്കു ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഊർജസ്വലത നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിജിത്ത് നെറ്റ് മലയാളം

NO COMMENTS