തമിഴ്നാട്: തമിഴ്നാട്ടിൽ ബസ് സ്റ്റാന്റ് ഇടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു. നാഗപട്ടണം ജില്ലയിലിലുള്ള പോരൈയാറില്‍ ബസ് സ്റ്റാന്റിന്റെ ഒരു വശം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.