അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

263

കൊച്ചി: ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന വിതരണം സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച കൗണ്ടറിലൂടെ 25 ശതമാനം കിഴിവിലാണ് വില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില 60 രൂപയാണ്.
സ്റ്റേഡിയത്തില്‍ എട്ട് ടിക്കറ്റ് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിലെ മത്സരത്തിന് ഒഴികെയുള്ള ടിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ നിന്ന് ലഭിക്കുക

NO COMMENTS