കണ്ണൂര്‍ : പാനൂരില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്‌തുക്കളാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. ലൈസന്‍സ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. കൊളവല്ലൂര്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.