ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശുപാര്‍​ശ​ക​ള്‍ അം​ഗീ​ക​രി​ച്ചു

198

ന്യൂ​ഡ​ല്‍​ഹി : ഏ​ഴാം ശമ്പ​ള ക​മ്മീ​ഷ​ന്‍ ശുപാര്‍​ശ​ക​ള്‍ മാ​റ്റ​ങ്ങ​ളോ​ടെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. 34 മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശുപാര്‍​ശ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍​വ​രും. 47 ല​ക്ഷം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ശി​പാ​ര്‍​ശ ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ മാ​സ​ശ​മ്പ​ളം 18,000 രൂ​പ​യാ​യും, ഏ​റ്റ​വും കൂ​ടി​യ മാ​സ​ശ​മ്പ​ളം ര​ണ്ട​ര ല​ക്ഷ​മാ​യും ഉ​യ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റി​ട്ട. ജ​സ്റ്റീ​സ് എ.​കെ മാ​ത്തൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഏ​ഴാം ശമ്പ​ള​ക്ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശുപാര്‍​ശ കൈ​മാ​റി​യ​ത്.

NO COMMENTS