കോഴിക്കോട് : കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 13 ആയി. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തതോടെയാണിത്. കരിഞ്ചോല ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന് (60), അബ്ദുറഹിമാന്റെ മകന് ജാഫര്‍ (35), ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന് (65), ഹസന്റെ മകള്‍ ജന്നത്ത് (17), റിഫ മറിയം (ഒന്നര), ഹസന്റെ മകള്‍ നുസ്രത്ത് (26), നുസ്രത്തിന്റെ മകള്‍ റിന്‍ഷ മെഹറിന് (4), മുഹമ്മദ്? റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണസംഘം, ഫയര്‍ഫോഴ്സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.