ബംഗളൂരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരികെ ആര് ആര് നഗറില്‍ വോട്ടിംഗ് മാറ്റിവെച്ചു. പതിനായിരത്തോളം വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറയില്‍ കാര്‍ഡ് കണ്ടെടുത്ത ആര് ആര് നഗറിലെ പോളിംഗാണ് മാറ്റിയത്. ഇവിടെ മെയ് 28ന് പോളിംഗ് നടക്കും. വോട്ടെണ്ണല്‍ മേയ് 31ന്. ആര് ആര് നഗര്‍ മണ്ഡലത്തിലെ ഒരു പ്പാര്ട്ട്മെന്റില് നിന്ന് പതിനായിരം വ്യാജ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തത്. ആര്‍ആര്‍ നഗര്‍ എംഎല്‍എ മുനിരത്നയുടെ അനുയായിയുടെ ഫ്ളാറ്റിലാണ് റെയ്ഡ് നടന്നത്.