തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ. ആശുപത്രിയിലെ ആറ് രോഗികളില്‍ ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഇവര്‍ ഡയാലിസിസ് യൂണിറ്റില്‍ ചികിത്സ തേടിയിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് രോഗികളില്‍ അണുബാധ സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ ആവശ്യമായ സ്വീകരിച്ചെന്ന് ആശുപത്രി സൂപ്രണ്ട് പ്രറഞ്ഞു.