ബംഗളൂരു : ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇന്ത്യയെ നയിക്കും. ജൂണ്‍ 23 മുതല്‍ ജൂലൈ ഒന്ന് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. 18 അംഗ ടീമിനൊണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍ കൂടിയായ ശ്രീജേഷിന്റെ നേതൃത്വത്തില്‍ നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. പരിചയസമ്ബന്നരായ മിഡ്ഫീല്‍ഡര്‍ രമണ്‍ദീപ് സിങ്, ഫോര്‍വേഡ് രമണ്‍ദീപ് സിങ്, ഡിഫന്‍ഡര്‍ ബിരേന്ദ്ര ലഖ്റ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രുപീന്ദര്‍പാല്‍ സിങ് തഴയപ്പെട്ടു. ഗോള്‍കീപ്പര്‍ സബ്ബായി സൂരജ് കര്കേറയ്ക്കു പകരം കൃഷ്ണന് പാഥക്കും് ടീമിലിടം പിടിച്ചു.