നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ദാസ് (27)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിലിനെ നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈയും മുഖവും കെട്ടിയ നിലയിലായിരുന്നു. ജോസില്‍ ദാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.