നടന്‍ മനോജ് പിള്ള അന്തരിച്ചു

213

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് പിള്ള (43) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘ നാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊല്ലം കുണ്ടറ സ്വദേശിയാണ് മനോജ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. നിരവധി സീരിയലുകളിലും ചില സിനിമകളിലും മനോജ് അഭിനയിച്ചിട്ടുണ്ട്. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

NO COMMENTS