ദിവ്യാനുരാഗിയുടെ ജീവിതഗതി

376

കനകക്കുന്നിലെ ആൽമരത്തിനു താഴെ,
ആകാശം നോക്കി
ജീവിതഗതി ഓർത്ത് വിസ്മയിച്ചിരിക്കുമ്പോൾ,
ഇങ്ങനെ ഒരശരീരി കേട്ടു :

‘ഒന്നായിരിക്കുമ്പോൾ ലയലഹരി ;
രണ്ടായിരിക്കുമ്പോഴോ പ്രണയോന്മാദവും. ‘

അശരീരിയുടെ പൊരുൾ തേടി താഴേക്ക്‌ നോക്കിയപ്പോൾ, ആൽമരത്തിന്റെ ഉയർന്നു നിൽക്കുന്ന വേരുകൾ പറഞ്ഞു :

‘ആഴങ്ങളിലെ ജലസ്രോതസ്സിലേക്ക് അതീവ ദാഹത്തോടെ നീണ്ടുനീണ്ടു ചെല്ലുമ്പോൾ പ്രണയോന്മാദം!!

ഉറവിടവുമായി സന്ധിച്ചു ഒന്നായിത്തീർന്നാൽ പിന്നെ ലയലഹരി !!

ഏത് കൊടുംവെയിലിലും പേമാരിയിലും അത് നമ്മെ സ്വാസ്ഥ്യത്തോടെ നിലനിർത്തുന്നു. ”

സിദ്ദീഖ് മുഹമ്മദ്‌

NO COMMENTS