കോട്ടയം : വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്‍(56) അന്തരിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രണ്ടു ദിവസം മുമ്ബ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയില്‍ വഴിയരുകില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ സനകനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ പോലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.